വീരാജ്പേട്ട: കഴിഞ്ഞ ദിവസം ജമ്മു-കശ്മീരിലെ ശ്രീനഗറിൽ മഞ്ഞിടിച്ചിലിനെത്തുടർന്ന് മരിച്ച കരസേന ഹവിൽദാർ അൽതാഫ് അഹമ്മദിന്റെ മൃതദേഹം ജന്മനാടായ വീരാജ്പേട്ടയിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. ബന്ധുക്കളും കുടുംബാംഗങ്ങളും പൊതുജനങ്ങളും വിദ്യാർഥികളും സംഘടന നേതാക്കളുമടങ്ങുന്ന ആയിരങ്ങളാണ് അൽതാഫിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകിയത്. ശനിയാഴ്ച പുലർച്ചയാണ് ജവാന്റെ മൃതശരീരം ബംഗളൂരുവിൽനിന്ന് കരസേനയുടെ പ്രത്യേക വാഹനത്തിൽ അകമ്പടികളോടെ വീരാജ്പേട്ടയിൽ എത്തിച്ചത്. താലൂക്ക് മൈതാനിയിൽ പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ ജില്ല ഭരണകൂടത്തിനുവേണ്ടി കലക്ടർ ഡോ. ബി.സി. സതീഷ്, കെ.ജി. ബോപ്പയ്യ എം.എൽ.എ, എം.എൽ.സിമാരായ വീണ അച്ചയ്യ, എം.പി. സുജ കുശാലപ്പ, മുനിസിപ്പൽ ചെയർമാൻ ടി.ആർ. സുഷ്മിത, വൈസ് പ്രസിഡന്റ് എം.കെ. വിയാങ്ക് കുട്ടപ്പൻ, ഡിവൈ.എസ്.പി ജയകുമാർ എന്നിവർ മൃതദേഹത്തിൽ റീത്തുസമർപ്പിച്ചു. പരേതനോടുള്ള ആദരസൂചകമായി ആചാരവെടിയുതിർത്ത് കരസേന ആദരവർപ്പിച്ചു. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. എ.പി.ജെ. അബ്ദുൽകലാം റോഡിലെ ഈദ്ഗാഹ് ഗ്രൗണ്ടിലേക്ക് മൃതദേഹം മാറ്റി. മൈതാനിയിൽ ബന്ധുക്കളും കുടുംബാംഗങ്ങളും അടങ്ങിയ ആയിരങ്ങൾ അന്തിമാഭിവാദ്യം അർപ്പിച്ചു. തുടർന്ന് നടന്ന മയ്യിത്ത് നമസ്കാരത്തിന് ഉസ്താദ് മാഹിൻ ദാരിമി നേതൃത്വം നൽകി. ഷാഫി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.