ഹിജാബ് വിരുദ്ധത: വനിത ലീഗ് പ്രതിഷേധ സംഗമം

കോഴിക്കോട്: ഹിജാബ് വിരുദ്ധതയിലൂടെ നടത്തുന്ന പൗരാവകാശ ലംഘനങ്ങള്‍ക്കെതിരെ വനിത ലീഗ് ജില്ല കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്‍റ്​ അഡ്വ. പി. കുല്‍സു ഉദ്ഘാടനം ചെയ്തു. ഭരണഘടന അനുവദിച്ച പൗരസ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന ഹിജാബിനെതിരായ സംഘടിതനീക്കങ്ങളെ ശക്തമായി പ്രതിരോധിക്കേണ്ടത് ഭരണകൂടങ്ങളുടെ ബാധ്യതയാണെന്ന് അവർ പറഞ്ഞു. എ.ഐ.സി.സി അംഗം ഡോ. ഹരിപ്രിയ മുഖ്യാതിഥിയായി. വനിത ലീഗ് ജില്ല പ്രസിഡന്‍റ്​ എ. ആമിന അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് ജില്ല പ്രസിഡന്‍റ്​ ഉമര്‍ പാണ്ടികശാല മുഖ്യപ്രഭാഷണം നടത്തി. പി.ടി. ഷറഫുന്നീസ, എം.എ. മജീദ്, സറീന ഹസീബ്, പി. സഫിയ, എ.പി. സഫിയ, ബ്രസീലിയ ഷംസുദ്ദീന്‍, എം.എം. ജമീല, ബി.വി. സറീന, ടി.കെ. സീനത്ത്, സൗദ ഹസന്‍, എ. ഷാഹിദ്, കെ.ടി. സഫിയ എന്നിവര്‍ സംസാരിച്ചു. ജില്ല ബോഡി ബിൽഡിങ്​ ചാമ്പ്യൻഷിപ് കോഴിക്കോട്​: ജില്ല ബോഡി ബിൽഡിങ്​ ചാമ്പ്യൻഷിപ് ജില്ല സ്പോർട്​സ്​ കൗൺസിൽ പ്രസിഡന്‍റ്​ ഒ. രാജഗോപാൽ ഉദ്​ഘാനം ചെയ്തു. ഇന്ത്യൻ ബോഡി ബിൽഡേഴ്​സ്​ പ്രസിഡന്‍റ്​ ടി.വി. പോളി മുഖ്യാതിഥിയായിരുന്നു. എം.കെ. കൃഷ്ണകുമാർ, എ. ഗിരീഷ്​, ബാബു ഹന്നാൻ എന്നിവർ സംസാരിച്ചു. 119 പോയന്‍റോടെ സൗത്ത്​ ബീച്ച്​ ഓക്സിജൻ ബോഡി ഫിറ്റ്​നസ്​ ടീം ചാമ്പ്യൻഷിപ്​ നേടി. സബ്​ ജൂനിയർ മിസ്റ്റർ കോഴി​ക്കോടായി സൂര്യകിരൺ (ഫിറ്റ്​ പ്രോ ഫിറ്റ്​നസ്​ ക്ലബ്​), ജൂനിയർ മിസ്റ്റർ കോഴിക്കോടായി മിഷ്​റിഫ്​ ദിൽഷാദ്​ (ന്യൂഫിറ്റ്​നസ്​ ഫസ്റ്റ്​), സീനിയർ മിസ്റ്റർ കോഴിക്കോടായി എ.ടി. ഫാസിൽ (ഓക്സിജന്‍ ബോഡി ഫിറ്റ്​നസ്​), മാസ്​റ്റേഴ്​സ്​ കോഴിക്കോടായി ശിവപ്രസാദ്​ (ഫിറ്റ്​ലൈൻ പയ്യോളി), മെൻ സ്​പോർട്​സ്​ ഫിസിക്കായി പി. സച്ചിൻ (ഓക്സിജൻ ബോഡി ഫിറ്റ്​നസ്​) വുമൺ മോഡൽ ഫിസിക്കായി തീർഥ (ആസ്​ട്രിങ്​ ഫിറ്റ്​നസ്​) എന്നിവർ തെ​രഞ്ഞെടുക്കപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.