കോഴിക്കോട്: 'ലഹരി മരണക്കെണിയാണ്' തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി ജില്ല സമിതി സംഘടിപ്പിക്കുന്ന കാമ്പയിന് വിദ്യാർഥി ബോധവത്കരണത്തോടെ തുടക്കം. രാമനാട്ടുകര നെസ്റ്റ് പബ്ലിക് സ്കൂളിൽ നടന്ന ചടങ്ങ് ഫാറൂഖ് ട്രെയിനിങ് കോളജ് അസി. പ്രഫസർ സി.എം. ഫസലുൽ ആബിദ് ഉദ്ഘാടനം ചെയ്തു. ശിഹാബുദ്ദീൻ ഇബ്നു ഹംസ അധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്‍റിവ് ഓഫിസർ സന്തോഷ് ചെറുവോട്ട് മുഖ്യപ്രഭാഷണം നടത്തി. ഫർഹാന സജിനാസ് സംസാരിച്ചു. സുബൈർ കുന്ദമംഗലം സ്വാഗതവും നവാസ് പൈങ്ങോട്ടായി നന്ദിയും പറഞ്ഞു. ഗൃഹ സമ്പർക്കം, കൗൺസലിങ്, കുടുംബസംഗമം, ബോധവത്കരണ പ്രഭാഷണം, ലഹരി വിമുക്തി സഹായം, ടേബ്ൾ ടോക്, ഷോർട്ട് ഫിലിം മത്സരം, സോഷ്യൽ മീഡിയ പ്രചാരണം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ രണ്ടാഴ്ചത്തെ കാമ്പയിന്റെ ഭാഗമായി നടക്കും. Photo: lahari campaign santhosh caption: 'ലഹരി മരണക്കെണിയാണ്' കാമ്പയിൻ മുഖ്യപ്രഭാഷണം സന്തോഷ് ചെറുവോട്ട് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.