ഉത്തരമേഖല കഥാപ്രസംഗ കളരി ആരംഭിച്ചു

കോഴിക്കോട്​: കഥാപ്രസംഗത്തെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ഉത്തരമേഖല കഥാപ്രസംഗ കളരി ഈസ്റ്റ്ഹിൽ യൂത്ത് ഹോസ്റ്റലിൽ ആരംഭിച്ചു. വി.കെ. മധു ഉദ്ഘാടനം ചെയ്തു. മനയത്ത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ. ചന്ദ്രൻ, എൻ. പ്രമോദ് ദാസ് എന്നിവർ സംസാരിച്ചു. എൻ. ഉദയൻ സ്വാഗതവും ഡോ.കെ. ദിനേശൻ നന്ദിയും പറഞ്ഞു. തൃശൂർ മുതൽ കാസർകോട് വരെ ജില്ലകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് കഥാപ്രസംഗ കളരിയിൽ പങ്കെടുക്കുന്നത്. കളരി 26 ന് വൈകീട്ട് സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.