അഴിയൂർ കുഞ്ഞിപ്പള്ളി മഖാം ഉറൂസ് ഹരിതചട്ടം പാലിച്ച് നടത്തും

വടകര: അഴിയൂരിലെ പ്രശസ്തമായ ചോമ്പാൽ കുഞ്ഞിപ്പള്ളി മഖാം ഉറൂസ് ഹരിത ചട്ടം പാലിച്ചു നടത്തുവാൻ ഉദ്യോഗസ്ഥരും പള്ളി കമ്മിറ്റി ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി. ഉറൂസിന് ഭാഗമായുള്ള ഭക്ഷണം വിതരണം ഫെബ്രുവരി 27ന് ഇലയിൽ പൊതിഞ്ഞ് മാത്രമേ ഭക്തർക്ക് നൽകുക. ഭക്ഷണ വിതരണത്തിന് മുന്നോടിയായി ഫുഡ് സേഫ്റ്റി ലൈസൻസ് പള്ളി കമ്മിറ്റി എടുക്കും. നിരോധിച്ച പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഉറൂസിലെ ഭക്ഷണ വിതരണത്തിന് ഉപയോഗിക്കുന്നതല്ല. ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന വെള്ളം പരിശോധിച്ച് ഫലം ഭക്ഷ്യസുരക്ഷാവകുപ്പിന് കൈമാറും. വടകര ഫുഡ് സേഫ്റ്റി ഓഫിസർ ഡോ. ജിതിൻ രാജ്, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ്, ജെ.എച്ച്.ഐ കെ. ഫാത്തിമ, കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റി പ്രസിഡന്റ് ടി.ജെ. ഇസ്മായിൽ, സെക്രട്ടറി കെ. അൻവർ ഹാജി, ഹമീദ് ഏരികിൽ, മാനേജർ ടി. മുഹമ്മദ് ഷാഫി, എം. സാഹിർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.