പഞ്ചായത്തോഫിസ് ധർണ ഇന്ന്

കൂട്ടാലിട: ചെങ്ങോടുമലയെ ക്വാറി ഭീഷണിയിൽ നിന്ന് ശാശ്വതമായി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെ 10 ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കോട്ടൂർ പഞ്ചായത്തിലേക്ക് മാർച്ച് നടത്തും. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യും. ചെങ്ങോടുമലയിൽ ക്വാറി കമ്പനി പൊളിച്ച കുടിവെള്ള ടാങ്ക് പുനർ നിർമിക്കുക, കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി, ചെങ്ങോടു മലയിലെ അക്വിസിഷൻ നടപടികൾ പൂർത്തീകരിക്കുക, മല സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.