സർക്കാറിനെ വിമർശിക്കുന്നവരുടെ വായടപ്പിക്കുന്നു -കെ. മുരളീധരൻ

പേരാമ്പ്ര: കേന്ദ്ര സർക്കാറിനെ വിമർശിക്കുന്നവരുടെ വായടപ്പിക്കാനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. മീഡിയവൺ നിരോധനത്തിനെതിരെ പേരാമ്പ്രയിൽ നടന്ന ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മീഡിയവൺ ചെയ്ത തെറ്റെന്താണെന്ന് അവർക്കും പൊതുസമൂഹത്തിനും അറിയാൻ അവകാശമുണ്ട്. അത് അറിയിക്കാൻ സർക്കാറിനും കോടതിക്കും ബാധ്യതയുണ്ട്. സർക്കാറിനെ വിമർശിക്കുന്നത് രാജ്യദ്രോഹമല്ല, അത് ഒരു ജനാധിപത്യ സംവിധാനത്തിൽ മാധ്യമങ്ങളുടേയും പ്രതിപക്ഷത്തിന്റെയും ഉത്തരവാദിത്തമാണ്. ആർ.എസ്.എസിന്റെ ഒളി അജണ്ടയാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്നും എം.പി പറഞ്ഞു. മീഡിയവൺ ബഹുജന പ്രതിഷേധ കൂട്ടായ്മ വൈസ് ചെയർമാൻ എം. എം. മുഹിയിദ്ദീൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെംബർ സി.കെ. സജീവൻ, ഗ്രാമ പഞ്ചായത്തംഗം പി.കെ. രാഗേഷ്, ബ്ലോക്ക് പഞ്ചായത്തംഗം പി. ടി. അഷ്റഫ്, ജിജോയ് ആവള, കെ.പി. ആലിക്കുട്, ടി.കെ. മാധവൻ, നടൻ മുഹമ്മദ് പേരാമ്പ്ര, വി.എ. ബാലകൃഷ്ണൻ, പേരാമ്പ്ര പ്രസ് ക്ലബ് സെക്രട്ടറി എൻ.കെ. കുഞ്ഞിമുഹമ്മദ്, സിദ്ദീഖ് മാഹിരി, നൗഷാദ് കരുവണ്ണൂർ, ടി.പി. അബ്ദുൽ അസീസ്, പി.എം. അബ്ദുല്ല, ആദിൽ കട്ടയാട്ട്, വി. ഇസ്മാഈൽ എന്നിവർ സംസാരിച്ചു. പ്രതിഷേധ കൂട്ടായ്മ കൺവീനർ എൻ.പി.എ. കബീർ സ്വാഗതവും ജോയന്റ് കൺവീനർ യു. ഇസ്മാഈൽ നന്ദിയും പറഞ്ഞു. Photo: മീഡിയവൺ നിരോധനത്തിനെതിരെ പേരാമ്പ്രയിൽ നടന്ന പ്രതിഷേധ കൂട്ടായ്മ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.