അത്തോളി: വഖഫ് സംരക്ഷണ പ്രക്ഷോഭത്തിന്റെ ഭാഗമായി പഞ്ചായത്ത് മുസ്‍ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അത്തോളിയിൽ പ്രകടനവും സമരസംഗമവും നടത്തി. കണ്ണൂർ ജില്ല മുസ്‍ലിം ലീഗ് സെക്രട്ടറി അൻസാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. എം.സി. ഉമ്മർ അധ്യക്ഷത വഹിച്ചു. സാജിദ് കോറോത്ത്, വി.എം. സുരേഷ് ബാബു, എ.എം. സരിത, കെ.ടി.കെ. ബഷീർ, സി.കെ. നസീർ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് കരിമ്പയിൽ അബ്ദുൽ അസീസ്, ടി.പി. അബ്ദുൽ ഹമീദ്, ആയിനിപ്പുറത്ത് അബ്ദുറഹ്മാൻ, കെ.എം. അസീസ്, ഒ.കെ. ആലി, കെ.പി. മുഹമ്മദലി, നിസാർ കൊളക്കാട്, ഫൈസൽ ഏറോത്ത് എന്നിവർ നേതൃത്വം നൽകി. ചിത്രം: ATL 999 അത്തോളി അത്താണിയിൽ അൻസാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.