സംയുക്ത വാഹനപരിശോധന

ഉള്ള്യേരി: സ്‌കൂളുകൾ തുറന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ കുറക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ആർ.ടി.ഒ എൻഫോഴ്സ്മെന്റും അത്തോളി പൊലീസും സംയുക്തമായി ഉള്ള്യേരിയിൽ വാഹനപരിശോധന നടത്തി. നിയമലംഘനം നടത്തിയ 76 വാഹനങ്ങൾക്കെതിരെ നടപടിയെടുക്കുകയും 1,12,250 രൂപ പിഴ ഈടാക്കുകയും ചെയ്തു. രജിസ്റ്റർ നമ്പർ മറച്ചുവെച്ച് രൂപമാറ്റം വരുത്തിയ മോട്ടോർ സൈക്കിൾ അത്തോളി പൊലീസ് കസ്റ്റഡിയിലെടുത്തു. സർക്കിൾ ഇൻസ്പെക്ടർ പി.കെ. ജിതേഷ്, മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ എം.കെ. സുനിൽ, വി.കെ. സജിൻ, എ.എം.വി.ഐമാരായ രാജീവ്, റിജേഷ് കൃഷ്ണൻ, മുനീർ, ശിവദാസൻ, സബ് ഇൻസ്‌പെക്ടർ പി.കെ. മുരളി, സി.പി.ഒമാരായ രതീഷ്, എം. ഷൈജു, കെ.കെ. രജീഷ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. പടം : ULY 888 ആർ.ടി.ഒ എൻഫോഴ്സ്മെന്റും അത്തോളി പൊലീസും സംയുക്തമായി ഉള്ള്യേരിയിൽ നടത്തിയ വാഹനപരിശോധന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.