ബാലുശേരി: ഖാദിവ്യവസായത്തിൽ ഭാഗികമായ യന്ത്രവൽക്കരണം നടത്തി തൊഴിലാളികളുടെ ജോലിഭാരം കുറക്കണമെന്ന് (സി.ഐ.ടി.യു) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ഇത് സ്ഥാപന വ്യത്യാസമില്ലാതെ മുഴുവൻ ഖാദി തൊഴിലാളികൾക്കും ബാധകമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ബാലുശേരി എയിം കോളജിലെ എം. സുരേഷ് നഗറിൽ സമ്മേളനം ഖാദിവർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ.കെ. പത്മനാഭൻ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി പി.കെ. മുകുന്ദൻ, ഖാദി എംപ്ലോയിസ് അസോസിയേഷൻ ജില്ല സെക്രട്ടറി പി.കെ ഷിബിൻ, ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ രാജൻ, ഇസ്മയിൽ കുറുമ്പൊയിൽ, ആർ. രഘു , എം. ദേവി, കെ. ഇന്ദിര, എ.പി. ശ്രീജ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : എ.കെ. പത്മനാഭൻ (പ്രസി), പി.കെ. രാജൻ, എം. ദേവി, എൻ. പത്മിനി, എ.പി. ശ്രിജ (വൈസ് പ്രസി), ടി.കെ ലോഹിതാക്ഷൻ (ജന. സെക്ര) കെ. ഇന്ദിര, എം. ലക്ഷ്മി, സജിത ( സെക്ര), ആർ. രഘു (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.