പേരാമ്പ്ര: മലയോര ഹൈവേയുടെ അലൈൻമെന്റ് മാറ്റാനുള്ള നീക്കത്തിനെതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പേരാമ്പ്ര പി.ഡബ്ല്യു.ഡി ഓഫിസിലേക്ക് മാർച്ച് നടത്തി. നേരത്തെ മുള്ളൻകുന്ന് - ചെമ്പനോട - പെരുവണ്ണാമുഴി വഴിയായിരുന്നു അലൈൻമെന്റ് നിശ്ചയിച്ചത്. എന്നാൽ ഈ റൂട്ട് മാറ്റാനുള്ള നീക്കത്തിനെതിരെയാണ് മാർച്ച് നടത്തിയത്. ചെമ്പനോട, പൂഴിത്തോട് മേഖലകളിലെ വ്യാപാര സ്ഥാപനങ്ങൾ പൂർണമായും അടച്ചും തൊഴിലുറപ്പ് അടക്കമുള്ള തൊഴിൽ മേഖലകൾ സ്തംഭിപ്പിച്ചു കൊണ്ടുമാണ് രാഷ്ട്രീയ-മത ഭേദമന്യേ ബഹുജനങ്ങൾ സമരത്തിൽ അണിനിരന്നത്. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനം ചെയ്തു. ചെയർമാൻ സി.കെ. ശശി അധ്യക്ഷത വഹിച്ചു. കൺവീനർ കെ.എ. ജോസു കുട്ടി, പി.സി. സുരാജൻ, ജെയിംസ് മാത്യു, ബേബി കാപ്പുകാട്ടിൽ, ആവള ഹമീദ്, രാജീവ് തോമസ്, കെ. കെ. രജീഷ്, രാജൻ വർക്കി, ലൈസ ജോർജ്, എം.എം. പ്രദീപൻ, രാജേഷ് തറവട്ടത്ത്, ബോസ് ചെമ്പനോട, പി.സി. ഷാജു എന്നിവർ സംസാരിച്ചു. ഷൈല ജെയിംസ്, അപ്പച്ചൻ അമ്പാട്ട്, ടോമി വള്ളിക്കാട്ടിൽ, ഫ്രാൻസിസ് കിഴുക്കരക്കാട്ട്, സുജി പൈകയിൽ, അഡ്വ. ജെയിസൻ ജോസഫ്, ബാബു കടപ്പൂര്, ലൂയിസ് ആന്റണി തുടങ്ങിയവർ നേതൃത്വം നൽകി. Photo: പേരാമ്പ്ര പി.ഡബ്ല്യു.ഡി ഓഫിസിലേക്ക് മലയോര ഹൈവേ ആക്ഷൻ നടത്തിയ മാർച്ച് കെ. സുനിൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.