സ്വയം തൊഴിൽ

കുറ്റ്യാടി: കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പട്ടികജാതി സ്ത്രീകളുടെ കൂട്ടായ്മയിൽ സംരംഭമായ വനിത ഗാർമെന്റ്സിന് തുടക്കം കുറിച്ചു. മൂന്നു ലക്ഷം രൂപ ധനസഹായത്തോടെ ആരംഭിക്കുന്ന ഗാർമൻെറ്സിൽ അഞ്ച് സ്ത്രീകൾക്ക് തൊഴിൽ ലഭ്യമാക്കും. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗങ്ങളായ കെ. കൈരളി, എം.പി. കുഞ്ഞിരാമന്‍, ടി. വി. കുഞ്ഞിക്കണ്ണൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ മോഹൻ ദാസ്, രജിഷ രാജേഷ് എന്നിവര്‍ പങ്കെടുത്തു. പടം. വനിത ഗാർമെന്റ്സ് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.