പേരാമ്പ്ര: പൊറാളി ക്വാറിക്കെതിരെ കായണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പൊതുയോഗം ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. വേട്ടക്കാരന്റെ കൂടെ ഓടുകയും ഇരയുടെ കൂടെ നിൽക്കുകയും ചെയ്യുന്ന പഞ്ചായത്ത് ഭരണ സമിതിയുടെ സമീപനമാണ് എരപ്പാം തോട് നിവാസികളുടെ ജീവതം ദുസ്സഹമായിരിക്കുന്നതെന്ന് പ്രവീൺ കുമാർ ചൂണ്ടിക്കാട്ടി. ഇത് നോക്കി നിൽക്കാൻ കോൺഗ്രസ് നേതൃത്വം തയാറല്ലെന്നും ശക്തമായ സമരത്തിന് പിന്തുണ ഉണ്ടാവുമെന്നും അദ്ദേഹം ഉറപ്പ് നൽകി. മണ്ഡലം പ്രസിഡന്റ് എം. കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കാവിൽ പി. മാധവൻ, കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം. ഋഷികേശൻ, കൂരാച്ചുണ്ട് ഗ്രമപഞ്ചായത്ത് അംഗങ്ങളായ സിമിലി ബിജു, സണ്ണി പുതിയകുന്നേൽ, വി.സി. ഗിരീഷ് കുമാർ, സി.കെ. ബിജു എന്നിവർ സംസാരിച്ചു. Photo: പൊറാളി ക്വാറിക്കെതിരെ കായണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പൊതുയോഗം ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.