നന്മണ്ട: പതിമൂന്നിൽ പകൽ വീടെന്ന വയോജനങ്ങളുടെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടില്ല. പഞ്ചായത്തിൽ പതിനഞ്ചോളം യൂനിറ്റുകളിലായി രണ്ടായിരത്തോളം വയോജനങ്ങളുണ്ട്. പതിമൂന്ന് അങ്ങാടിയിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയാൽ ഒന്ന് വിശ്രമിക്കാൻ പോലും കഴിയാതെ ഇവർ പ്രയാസപ്പെടുകയാണ്. ഗ്രാമ പഞ്ചായത്ത് കാര്യാലയം, കൃഷിഭവൻ, അക്ഷയ കേന്ദ്രം, വില്ലേജ് ഓഫിസ്, അക്ഷയ കേന്ദ്രം, വായനശാല എന്നിവ കൂടാതെ ഗ്രാമീണ ബാങ്കും സഹകരണബാങ്ക് എന്നിവയെല്ലാം നന്മണ്ട ടൗണിലാണ്. ഇവിടെയെല്ലാമായി കയറി ഇറങ്ങുന്ന വയോജനങ്ങൾ ഏറെയാണ്. ഇവർക്ക് വിശ്രമത്തിനും വിനോദത്തിനും ഒരിടം വേണമെന്നാണ് ആവശ്യം. 2017 മുതൽ പകൽ വീടിനായി സീനിയർ സിറ്റിസൺ ഫോറം ഭാരവാഹികൾ രംഗത്തുണ്ട്. 2019 മാർച്ച് ഒന്നിന് കലക്ടറുടെ ഒപ്പം പദ്ധതിയിലും വയോജനങ്ങളുടെ വിഷയം അവതരിപ്പിക്കപ്പെട്ടു. വില്ലേജ് ഓഫിസിന് പുതിയ കെട്ടിടം വന്നാൽ പഴയ കെട്ടിടം പകൽ വീടിനായി പരിഗണിക്കാമെന്ന ഉറപ്പ് ലഭിച്ചിരുന്നു. ഇത് പാഴ് വാക്കായി. വില്ലേജ് ഓഫിസ് പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചിട്ട് ഒരു വർഷമായി. ജില്ല കലക്ടറുടെ സാന്ത്വനം പരിപാടിയിലും പകൽ വീടിനായി അപേക്ഷ സമർപ്പിച്ചപ്പോൾ അനുകൂല മറുപടി ഉണ്ടായതുമില്ല. ഇതോടെ പകൽ വീടെന്ന വയോജനങ്ങളുടെ ആവശ്യം വഴിമുട്ടി നിൽക്കുകയാണ്. പടം : പകൽ വീടിനായി വയോജനങ്ങൾ ആവശ്യപ്പെടുന്ന പഴയ വില്ലേജ് ഓഫിസ് കെട്ടിടം ഫയൽ നമ്പർ: കെ.പി. ഒന്ന് രണ്ടു പേരുടെ പ്രതികരണവും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.