നടപ്പാത നിർമാണം ഇഴയുന്നു

നടപ്പാതകളുടെ നിർമാണം പൂർത്തിയാക്കുന്നില്ല: യാത്രക്കാർക്ക് ഭീഷണി കുറ്റ്യാടി: ടൗൺ വികസനത്തി​ന്റെ ഭാഗമായുള്ള . മൂന്ന് റോഡുകളിൽ പണി നടന്നെങ്കിലും ഒന്നും പൂർത്തിയാക്കിയിട്ടില്ല. നാദാപുരം റോഡിൽ തുടങ്ങിയ പ്രവൃത്തികൾ പൂർത്തിയാക്കാതെ കോഴിക്കോട് റോഡിലേക്ക് മാറി. അവിടെ തീർക്കാതെ വയനാട് റോഡിലും പ്രവൃത്തി ആരംഭിച്ചു. ഇതോടെ എല്ലാ റോഡുകളിലും തടസ്സങ്ങളായി. നേരത്തെയുള്ള ഓവുകളും നടപ്പാതയും പൊളിച്ചുമാറ്റി വികസിപ്പിക്കുകയാണ്. പഴയ നടപ്പാത പൊളിച്ചതിന്റെ ധാരണയില്ലാതെ നടന്ന് കുഴിയിൽ വീണ വ്യാപാരികൾ പോലുമുണ്ട്. കഴിഞ്ഞ വർഷം തുടങ്ങിയ പ്രവൃത്തികളാണ് ഒച്ചുവേഗത്തിൽ നീങ്ങുന്നത്. വയനാട് റോഡിലെ പ്രവൃത്തി ജനുവരി അവസാനം തുടങ്ങിയതാണ്. സ്തംഭനാവസ്ഥയിലായപ്പോൾ ഈ മാസം മൂന്നിന് യൂത്ത് കോൺഗ്രസ് പ്രക്ഷോഭം നടത്തി. കരാറുകാരെ മരാമത്ത് അധികൃതർ കുറ്റപ്പെടുത്തിയപ്പോൾ നേരെ തിരിച്ചായിരുന്നു കരാറുകാരന്റെ പ്രതികരണം. ഗതാഗതക്കുരുക്കൊഴിവാക്കാൻ രാത്രിയാണ് പണി നടത്തുന്നതെന്നും അതിന് മേൽനോട്ടം വഹിക്കാൻ ഉദ്യോഗസ്ഥരെ കിട്ടുന്നില്ലെന്നുമാണ് പറഞ്ഞത്. ഏതാനും ദിവസം വേഗത്തിൽ നീങ്ങിയ പണി വീണ്ടും മന്ദഗതിയിലായി. ആവശ്യമായ ജോലിക്കാരെ വെക്കുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സി.പി.എം ലോക്കൽ കമ്മിറ്റി വകുപ്പു മന്ത്രിക്ക് നിവേദനം നൽകി. പ്രവൃത്തിയെപ്പറ്റി പഠിക്കാൻ മന്ത്രി എക്സിക്യുട്ടീവ് എൻജിനീയർക്ക് നിർദേശം നൽകി. എന്നിട്ടും പ്രവൃത്തിക്ക് വേഗം കൂടിയിട്ടില്ല. വയനാട് റോഡിൽ വലിയ ചാലുകൾ കീറിയിട്ട നിലയിലാണ്. ചിലയിടങ്ങളിൽ ഭാഗികമായി സൈഡ് ഭിത്തിയും സ്ലാബും വാർത്തിട്ടുണ്ട്. photo: കുറ്റ്യാടി പ്രവൃത്തി പൂർത്തിയാവാത്ത നടപ്പാത നിർമാണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.