വടകര: ഇന്ത്യയുടെ മതേതരത്വം തകർക്കാനുള്ള ഗൂഢശ്രമമാണ് കേന്ദ്ര സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഭിന്നിപ്പിന്റെയും, വിഭാഗീയതയുടെയും രാഷ്ട്രീയമാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുവേളയിൽപോലും തീവ്ര മത, സാമുദായിക വികാരം ഇളക്കിവിടുകയാണ് ബി.ജെ.പി ചെയ്തത്. കേരളത്തിൽ ക്വട്ടേഷൻ സംഘങ്ങൾക്ക് എന്തും ചെയ്യാമെന്ന അവസ്ഥയിലേക്ക് ക്രമസമാധാനരംഗം മാറിയെന്നും അദ്ദേഹം പറഞ്ഞു. ലോകനാർകാവിൽ കോൺഗ്രസ് നേതാവ് വയലംകണ്ടി നാണു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.ബി. പ്രകാശ് കുമാർ അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ കാവിൽ, വി. ചന്ദ്രൻ, ബവിത്ത് മലോൽ, ടി.ടി. മോഹനൻ, സി.പി. ബിജു പ്രസാദ്, സുരേഷ് പടിയുള്ളതിൽ, പറമ്പത്ത് ദാമോദരൻ, പൊന്നാറത്ത് മുരളി, പ്രേമൻ നെല്ലിക്കൽ, രഞ്ജിത്ത് കണ്ണോത്ത്, നല്ലാടത്ത് രാഘവൻ, പി.കെ. വേണു, പി.കെ. സജിത്ത് എന്നിവർ സംസാരിച്ചു. ചിത്രം വയലംകണ്ടി നാണു അനുസ്മരണ ഭാഗമായി മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തുന്നു Saji 4
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.