വടകര: വൈദ്യുതിവകുപ്പ് വടകര മണ്ഡലത്തിൽ അഞ്ച് സ്ഥലങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ചാർജിങ് സ്റ്റേഷനുകൾക്ക് അനുമതി നൽകിയതായി കെ.കെ രമ എം.എൽ.എ അറിയിച്ചു. വടകര നാരായണനഗരം, പഴയ സ്റ്റാൻഡ്, സാൻഡ്ബാങ്ക്‌സ്, ഓർക്കാട്ടേരി, കുഞ്ഞിപ്പള്ളി എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ ആരംഭിക്കുക. ഇതിനുള്ള പ്രവർത്തനം കെ.എസ്.ഇ.ബിയുടെ ചുമതലയിലാണ്. പുതിയ കാലത്ത് പരിസ്ഥിതി സൗഹൃദവും ലാഭകരവുമായ ഇലക്ട്രിക് വാഹനങ്ങൾ നിരവധിയാണ് നിരത്തുകളിൽ ഇറങ്ങുന്നത്. ഓട്ടോ, ടാക്‌സി മേഖലയിലും ഇത്തരം വാഹനങ്ങൾ കടന്നുവരുന്നുണ്ട്. മണ്ഡലത്തിൽ ആദ്യമായി അനുവദിക്കപ്പെട്ട ചാർജിങ് സ്റ്റേഷനുകൾ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുമെന്ന് എം.എൽ.എ അറിയിച്ചു. പ്രകൃതി സൗഹൃദ ഇന്ധനമായ സി.എൻ.ജി ആവശ്യത്തിന് ലഭിക്കാത്തതിനാൽ ഡ്രൈവർമാർ ദുരിതത്തിലാണ്. വടകര താലൂക്കിൽ 600ൽ അധികം ഓട്ടോറിക്ഷകളും 400ൽ അധികം മറ്റു വാഹനങ്ങളും സി.എൻ.ജി ഇന്ധനം ഉപയോഗിച്ച് സർവിസ് നടത്തുന്നുണ്ട്. താലൂക്കിൽ കുറ്റ്യാടി കടേക്കച്ചാൽ ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പിൽ മാത്രമാണ് ഇന്ധനം ലഭിക്കുന്നത്. വടകര, ചോറോട്, ആയഞ്ചേരി, വില്യാപ്പള്ളി, കല്ലാച്ചി, വാണിമേൽ തുടങ്ങി പേരാമ്പ്ര വരെയുള്ള സി.എൻ.ജി ഓട്ടോറിക്ഷകൾ ഈ പമ്പിനെയാണ് ആശ്രയിക്കുന്നത്. പുലർച്ച നാലുമുതൽ ഇന്ധനം നിറക്കാൻ പമ്പിൽ ഓട്ടോറിക്ഷകൾ ക്യൂ നിൽക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.