വാഹനാപകടത്തിൽ പ്ലീഹ തകർന്നയാൾക്ക്​ അപൂർവ ശസ്ത്രക്രിയയിലൂടെ രോഗശാന്തി

ഗവ.മെഡിക്കൽ കോളജിലായിരുന്നു ശസ്ത്രക്രിയ കോഴിക്കോട് : വാഹനാപകടത്തിൽ പ്ലീഹക്ക്​ ഗുരുതര പരിക്കേറ്റ് ചികിത്സ തേടിയ കോഴിക്കോട് സ്വദേശി 34കാരന് ഗവ. മെഡിക്കൽ കോളജ്​ ആശുപത്രിയിൽ അതിനൂതന താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ രോഗശാന്തി. ഫെബ്രുവരി നാലിന്​ വാഹനാപകടത്തെ തുടർന്ന് അമിത രക്തസ്രാവമു ണ്ടായ രോഗിക്ക് സാധാരണ ചികിത്സരീതികൾ പരാജയപ്പെട്ടപ്പോഴാണ് ശസ്ത്രക്രിയ തീരുമാനിച്ചത്. സാധാരണഗതിയിൽ അപകത്തെ തുടർന്ന് പ്ലീഹ മുറിച്ചുമാറ്റേണ്ടിവന്നാൽ വയറിൽ വലിയൊരു മുറിവുണ്ടാക്കിയാണ് (ലാപറോട്ടമി) ചെയ്യുന്നത്. അപ്പോൾ മൂന്നു​ മാസം വരെ ജോലിയിൽനിന്നു വിട്ടുനിന്ന് വിശ്രമിക്കേണ്ടിവരും. എന്നാൽ, താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ രോഗിക്ക് കുറച്ചുദിവസം മാത്രം വിശ്രമവും തുടർന്ന് സാധാരണ നിലയിൽ ജോലിക്ക് പോകാനുമാവും. പരിക്കേറ്റ രോഗിക്കുള്ള ഈ ചികിത്സരീതി സ്വകാര്യ ആശുപത്രികളിൽ പോലും പ്രചാരത്തിലായിട്ടില്ല. മെഡിക്കൽ കോളജിലും ശസ്ത്രക്രിയ ആദ്യമായാണ് ചെയ്തത്​. ഒരാഴ്ചക്കുശേഷം രോഗിയെ പൂർണാരോഗ്യവാനായി ഡിസ്ചാർജ് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജ് ജനറൽ സർജറി വിഭാഗം യൂനിറ്റ് മേധാവി ഡോ. സന്തോഷ് കുമാറിനോടൊപ്പം, ഡോ. ശിവപ്രസാദ്, ഡോ. റോഡ്‌നി, ഡോ.അജിൽ ആന്റണി, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. കൃഷ്ണദാസ്, ഡോ. ഹസ്ന എന്നിവരടങ്ങുന്ന സംഘമാണ് സങ്കീർണമായ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.