കോഴിക്കോട്: സർക്കാർ ഉത്തരവുകൾ മറികടന്ന് സ്വകാര്യ ഗോഡൗണുകൾ വാടകയ്ക്കെടുക്കുന്ന സപ്ലൈകോ അധികൃതരുടെ നടപടിക്കെതിരെ ബി.ജെ.പി പ്രക്ഷോഭത്തിന്. എഫ്.സി.ഐയുടേതും കേന്ദ്ര വെയർഹൗസിങ് കോർപറേഷന്‍റെയും ഗോഡൗണുകളിൽ സ്ഥലം ഉണ്ടെന്നിരിക്കെ സ്വകാര്യ ഗോഡൗണുകളിൽ സാധനങ്ങൾ ഇറക്കാൻ കോടതി വിധിയെ മറികടന്ന് സപ്ലൈകോ മാനേജർ അനുമതി കൊടുത്തിരിക്കുകയാണ്. പിന്നിൽ വൻ അഴിമതിയാണെന്ന് ബി.ജെ.പി ജില്ല പ്രസിഡന്റ് അഡ്വ.വി.കെ. സജീവൻ ആരോപിച്ചു. സപ്ലൈകോ മാനേജറുടെ നിരുത്തരവാദപരമായ നടപടിക്കെതിരെ യുവമോർച്ച നാളെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സജീവൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.