മഞ്ചേശ്വരം: സ്‌കൂട്ടറിൽ ഓട്ടോറിക്ഷയിടിച്ചു ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി മരിച്ചു. മഞ്ചേശ്വര കട്ടെ ബസാർ സ്വദേശി രവിചന്ദ്രയുടെ മകൾ ദീപികയാണ് (11) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയുടെ പിതാവ് രവിചന്ദ്രനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ മഞ്ചേശ്വരം ഗോവിന്ദ പൈ ഗിളിവിണ്ടു നിവാസത്തിനടുത്താണ് അപകടം. പിറന്നാൾ ആഘോഷത്തിനുള്ള സാധനങ്ങൾ കൊണ്ടുവരാൻ പിതാവിനൊപ്പം പോയതായിരുന്നു ദീപിക. മഞ്ചേശ്വരത്തെ സർക്കാർ സ്‌കൂൾ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. ഫോട്ടോ അടിക്കുറിപ്പ്: deepika -Hanees Timber മരിച്ച വിദ്യാർഥിനി ദീപിക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.