വടകര: തലശ്ശേരി പുന്നോലിൽ ഹരിദാസനെ കൊലപ്പെടുത്തിയതിൽ സി.പി.എം നേതൃത്വത്തിൽ പ്രതിഷേധിച്ചു. വടകര ഏരിയയിലെ വിവിധ ലോക്കൽ ബ്രാഞ്ച് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും തെരുവ് യോഗങ്ങളും ചേർന്നു. ഏരിയ കമ്മിറ്റി നേതൃത്വത്തിൽ വടകരയിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ഏരിയ സെക്രട്ടറി ടി.പി. ഗോപാലൻ, ജില്ലാ കമ്മിറ്റി അംഗം കെ. പുഷ്പജ, കെ.പി. ബിന്ദു, എൻ.കെ. അഖിലേഷ്, അരുൾ ഘോഷ്, വേണു കക്കട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി. പ്രതിഷേധ യോഗത്തിൽ ഏരിയ സെക്രട്ടറി ടി .പി. ഗോപാലൻ സംസാരിച്ചു. ചിത്രം ഹരിദാസിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് വടകരയിൽ നടന്ന യോഗത്തിൽ ഏരിയ സെക്രട്ടറി ടി. പി. ഗോപാലൻ സംസാരിക്കുന്നു saji 7
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.