നവീകരിച്ച ഓട്ടിസം സെന്റർ ഉദ്ഘാടനം

കൊടിയത്തൂർ: ഓട്ടിസം ബാധിച്ച വിദ്യാർഥികൾക്കായി പ്രവർത്തിക്കുന്ന പന്നിക്കോട് ഓട്ടിസം സെന്റർ നവീകരണപ്രവൃത്തി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് അനുവദിച്ച മൂന്ന് ലക്ഷം ചെലവഴിച്ചാണ് സെന്റർ നവീകരിച്ചത്. കെട്ടിടം പെയിന്റടിച്ച് മനോഹരമാക്കി, ശിശു സൗഹൃദമാക്കിയിട്ടുണ്ട്. മുറ്റം ഇൻറർലോക് പതിക്കുന്നതിന്റെയും ചുറ്റുമതിൽ നിർമിക്കുന്നതിന്റെ പ്രവൃത്തിയും അടുത്ത ദിവസം നടക്കും. നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരീം പഴങ്കൽ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് അധ്യക്ഷയായി. വി.ടി. ഷീബ മുഖ്യാതിഥിയായി. എം.ടി. റിയാസ്, ദിവ്യ ഷിബു, മറിയം കുട്ടിഹസ്സൻ, ജോസഫ് തോമസ്, അബ്ദുൽ നസീർ, എൽ.കെ. അഖിൽ കുമാർ, അബ്ദു പാറപ്പുറം, സത്താർ കൊളക്കാടൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.