ബ​ജ​റ്റ് ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം ന​ട​പ്പാ​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​കും -മോ​ദി

ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ സീ​റ്റ് കു​റ​വ് പ​രി​ഹ​രി​ക്കാ​ൻ ദേ​ശീ​യ ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ രൂ​പ​വ​ത്ക​ര​ണം ഉ​പ​ക​രി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം ന​ട​പ്പാ​ക്കു​ന്ന​തി​ൽ 2022-23 കേ​ന്ദ്ര ബ​ജ​റ്റ് സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ന്ദ്ര ബ​ജ​റ്റി​ന്റെ ഗു​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച വെ​ബി​നാ​റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മോ​ദി. ഗു​ണ​മേ​ന്മ​യു​ള്ള വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ വ്യാ​പ​നം, നൈ​പു​ണ്യ വി​ക​സ​നം, ന​ഗ​ര ആ​സൂ​ത്ര​ണം, അ​ന്താ​രാ​ഷ്ട്ര​വ​ത്ക​ര​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ​ക്ക് ഊ​ന്ന​ൽ ന​ൽ​കും. ഇ​ന്ത്യ​യി​ൽ ഡി​ജി​റ്റ​ൽ രം​ഗ​ത്തെ സാ​മൂ​ഹി​കാ​ന്ത​രം (ഡി​ജി​റ്റ​ൽ ഡി​വൈ​ഡ്) അ​തി​വേ​ഗം ചു​രു​ങ്ങി വ​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.