വിദ്യാർഥികൾക്ക് മധുരം നൽകി അധ്യാപകർ

നരിക്കുനി: രണ്ടു വർഷത്തിനുശേഷം വിദ്യാലയം വീണ്ടും തുറന്നപ്പോൾ വിദ്യാർഥികളെ ഹൃദയപൂർവം സ്വീകരിച്ച് അധ്യാപകർ. നരിക്കുനി ഗവ. ഹൈസ്ക്കൂളിലെ ആയിരത്തോളം വിദ്യാർഥികളെ പായസം നൽകിയാണ് അധ്യാപകർ വരവേറ്റത്. സ്കൂൾ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിലാണ് വിദ്യാർഥികളെ എതിരേറ്റത്. ഹിന്ദി അധ്യാപകനായ പി.വി. ത്രിവിക്രമൻ മാസ്റ്ററാണ് പായസം തയാറാക്കിയത്. പ്രധാനാധ്യാപകൻ ഇ.കെ. രാജേന്ദ്രൻ പായസ വിതരണം ഉദ്ഘാടനം ചെയ്തു. മുസ്തഫ അബ്ദുൽ റഷീദ്, വിജിത്ത് കുമാർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.