​അ​സൈൻ കാരന്തൂരി‍െൻറ ജീവിതം പത്രപ്രവർത്തകർക്ക്​ പാഠപുസ്തകം -പാറക്കടവ്​

കാലിക്കറ്റ്​ പ്രസ് ക്ലബ്​ അസൈൻ കാരന്തൂരിനെ അനുസ്മരിച്ചു കോഴി​ക്കോട്​: മുതിർന്ന മാധ്യമപ്രവർത്തകനും മാധ്യമം മുൻ ഡെപ്യൂട്ടി എഡിറ്ററുമായിരുന്ന അസൈൻ കാരന്തൂരിനെ കാലിക്കറ്റ്​ പ്രസ്​ക്ലബി‍ൻെറ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. എഴുത്തുകാരൻ പി.കെ. പാറക്കടവ്​ അനുസ്മരണപ്രഭാഷണം നടത്തി. പത്രപ്രവർത്തകർക്ക്​ ഒരു പാഠപുസ്തകമായിരുന്നു ​അ​സൈൻ കാരന്തൂരി‍ൻെറ ജീവിതമെന്ന്​ പി.കെ. പാറക്കടവ്​ അനുസ്മരിച്ചു. സൗമ്യനും ശക്​തനുമായ മാധ്യമപ്രവർത്തകനായിരുന്നു അസൈനെന്ന്​ മുതിർന്ന പത്ര​പ്രവർത്തകൻ പി.ജെ. മാത്യു അനുസ്മരിച്ചു. പ്രസ്​ക്ലബ്​ പ്രസിഡന്‍റ്​ എം. ഫിറോസ്​ഖാൻ അധ്യക്ഷത വഹിച്ചു. ചന്ദ്രിക എഡിറ്റർ കമാൽ വരദൂർ, കെ.യു.ഡബ്ല്യു.ജെ മുൻ സംസ്ഥാന പ്രസിഡന്‍റ്​ പി. അബ്​ദുൽ ഗഫൂർ, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എ. സെയ്​ഫുദ്ദീൻ, എം.വി. ഫിറോസ്​, മാധ്യമം സ്​പെഷൽ കറസ്​പോണ്ടന്‍റ്​ ഉമർ പുതിയോട്ടിൽ, കോഴിക്കോട്​ ബ്യൂറോ ചീഫ്​ ഹാഷിം എളമരം, ബാബു ചെറിയാൻ, സി.വി. ഗോപാലകൃഷ്ണൻ, ടി. ഷിനോജ്​കുമാർ, കെ.പി. സജീവൻ, വി.പി. റജീന, പി. ഷംസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. പ്രസ്​ ക്ലബ്​ സെക്രട്ടറി പി.കെ. രാഗേഷ്​ സ്വാഗതവും പി.കെ. സജിത്ത് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.