കലാലയജ്യോതി പദ്ധതിക്ക് തുടക്കം

കോഴിക്കോട്​: കേരള വനിത കമീഷന്‍ സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന 'കലാലയജ്യോതി' ബോധവത്കരണ പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം വനിത കമീഷന്‍ അധ്യക്ഷ അഡ്വ.പി. സതീദേവി നിര്‍വഹിച്ചു. സ്ത്രീ-പുരുഷ സമത്വം ഉറപ്പുവരുത്താനും സാമൂഹികപ്രതിബദ്ധതയുള്ള പുതുതലമുറയെ വാര്‍ത്തെടുക്കാനുമാണ് പദ്ധതിയിലൂടെ കമീഷന്‍ ലക്ഷ്യമിടുന്നതെന്ന് അഡ്വ. പി. സതീദേവി പറഞ്ഞു. സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ സൈബര്‍ സെല്‍ സബ് ഇന്‍സ്‌പെക്ടര്‍ സത്യന്‍ കാരയാട് ക്ലാസെടുത്തു. അബ്ദുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് ഹരിരാജന്‍, മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ എന്‍. സജിത സ്വാഗതവും ലക്ഷ്മി വര്‍മ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.