പ്രതിഷേധ സദസ്സ്​

കുറ്റ്യാടി: ദേശീയ ഫിലിം അവാർഡ് ജേതാവായ സംവിധായകൻ സുവീരനും ഭാര്യ അമൃതക്കും എതിരെ നടന്ന സംഘ്​പരിവാർ ആക്രമണത്തിനെതിരെ പുരോഗമന കലാ സാഹിത്യ സംഘം നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് നടത്തി. നോവലിസ്‌റ്റ് കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്തു. എ.കെ. രമേഷ് അധ്യക്ഷത വഹിച്ചു. കെ.ടി. കുഞ്ഞിക്കണ്ണൻ, ചന്ദ്രശേഖരൻ തിക്കോടി, ഡോ.സോമൻ കടലൂർ, ശിവദാസ് പുറമേരി, ഉഷ ചന്ദ്രബാബു, വിൽസൺ സാമുവൽ, ഡോ. യു. ഹേമന്ദ് കുമാർ, ടി. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. പി. വത്സൻ സ്വാഗതം പറഞ്ഞു. Photo : സുവീരനെതിരെയുണ്ടായ ആക്രമണത്തിനെതിരെ പുരോഗമന കലാ സാഹിത്യ സംഘം നേതൃത്വത്തിൽ നടന്ന ​ നോവലിസ്‌റ്റ് കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.