ഫാം ടൂറിസം പ്രോത്സാഹന പദ്ധതി: ആദ്യഘട്ടം പുതുപ്പാടി, കോടഞ്ചേരി, ഓമശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിൽ

തിരുവമ്പാടി : ജില്ല പഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതിയിൽ ഫാം ടൂറിസ വികസനത്തിനായി പ്രത്യേക പ്രോത്സാഹന പദ്ധതി തയാറാക്കുന്നു. പൈലറ്റ് പ്രോജക്ടിനായി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പുതുപ്പാടി, കോടഞ്ചേരി, ഓമശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി എന്നീ അഞ്ച് പഞ്ചായത്തുകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. തെങ്ങ്, കമുക്, ജാതി, കൊക്കോ തുടങ്ങിയ കാര്‍ഷിക വിളഭൂമികളും പച്ചക്കറി കൃഷിയും മത്സ്യകൃഷി, പശു, ആട്, മുയൽ, കോഴി, അലങ്കാര പക്ഷികൾ എന്നിവയടങ്ങുന്ന എല്ലാവിധ പക്ഷി-മൃഗ ഫാമുകളും പദ്ധതിയിൽ ഉൾപ്പെടുത്തും. സന്ദർശനയോഗ്യമായ മാതൃകാ ഫാമുകളെയാണ് തിരഞ്ഞെടുക്കുന്നത്. ഫാം സ്റ്റേ, ഫാം വിസിറ്റ്, ഫാം പഠനം തുടങ്ങിയ ടൂറിസം പദ്ധതികളാണ് വിഭാവനം ചെയ്യുന്നതെന്ന് ജില്ല പഞ്ചായത്തംഗം ബോസ് ജേക്കബ് അറിയിച്ചു. പങ്കാളികളാവാൻ താൽപര്യമുള്ള പഞ്ചായത്തുകളുടെ പരിധിയിലുള്ള ഫാം ഉടമകൾക്ക് മാർച്ച് ഒന്നിന് മുമ്പായി കൃഷി ഓഫിസുമായി ബന്ധപ്പെടാം .ഫോൺ: 9544039294

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.