മുതുകാട് കാട്ടുപന്നി കൃഷി നശിപ്പിച്ചു

പേരാമ്പ്ര: മുതുകാട് താഴെ അങ്ങാടിയില്‍ മലയോര മേഖലയില്‍ കാട്ടുമൃഗ ശല്യം രൂക്ഷമാകുന്നു. താഴെ അങ്ങാടി ഭാഗത്ത് വള്ളിത്തോട്ടത്തില്‍ സഫിയയുടെ കപ്പ കൃഷി കാട്ടുപന്നി നശിപ്പിച്ചു. കൃഷിയിറക്കി അധിക നാളാകുന്നതിനു മുമ്പ് കാട്ടുപന്നികള്‍ മണ്ണ് കുത്തിയിളക്കി വിളകളടക്കം നശിപ്പിക്കുന്നത് പതിവാണ്. ഈ മേഖലയില്‍ പന്നിശല്യം രൂക്ഷമായതിനാല്‍ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. വാര്‍ഡ് അംഗം രാജേഷ് തറവട്ടത്ത് കൃഷിനാശം ഉണ്ടായ മേഖല സന്ദര്‍ശിച്ചു. Photo: മുതുകാട്ടിൽ കാട്ടുപന്നി കൃഷി നശിപ്പിച്ചനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.