ബസിനടിയിൽപെട്ട സ്കൂട്ടർ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

പയ്യോളി: കെ.എസ്.ആർ.ടി.സി ബസിനടിയിൽപെട്ട സ്കൂട്ടർ യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. പയ്യോളി ബസ് സ്റ്റാൻഡിന് മുന്നിൽ ശനിയാഴ്ച വൈകീട്ട് നാലോടെയാണ് അപകടം നടന്നത്. പയ്യോളി കോടതിയിലെ അഭിഭാഷകനായ മണിയൂർ സ്വദേശി ഷഹാനാണ് (26) നിസ്സാര പരിക്കുകളോടെ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. ബസ്​ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതിനിടയിൽ ബസ്​ മുന്നിൽ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയെ തുടർന്ന് സ്കൂട്ടർ ബസിനടിയിലേക്ക് വീഴുകയും ഷഹാൻ തെറിച്ചുവീഴുകയും ചെയ്യുകയായിരുന്നു. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന വടകര ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസാണ് അപകടം വരുത്തിയത്. അപകടത്തെ തുടർന്ന് ടൗണിൽ ഏറെനേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു . പടം പയ്യോളി ബസ് സ്റ്റാൻഡിന് മുന്നിൽ കെ.എസ്.ആർ.ടി.സി ബസ്​ സ്കൂട്ടറിനെ ഇടിച്ചിട്ടനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.