കോഴിക്കോട്: വനിത സഹകരണ സംഘത്തിന്‍റെ അഡ്മിനിസ്ട്രേറ്റിവ് ഭരണം ഏറ്റെടുക്കാനെത്തിയ ഇൻസ്പെക്ടർ ആക്രമിച്ചെന്ന പരാതിയിൽ പ്രതിക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. ചാലിയം വനിത സഹകരണ സംഘത്തിന്‍റെ ഭരണം ഏറ്റെടുക്കാനെത്തിയ ഷൗക്കത്താണ് പ്രസിഡന്‍റിനെ ദേഹോപദ്രവം ഏൽപിച്ചത്. സംഭവത്തിൽ 2019 ജൂലൈയിൽതന്നെ ബേപ്പൂർ പൊലീസിൽ പരാതി നൽകുകയും പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയുമുണ്ടായി. പരാതിക്കാരി മജിസ്ട്രേറ്റീന് മുമ്പാകെ മൊഴി നൽകിയിരുന്നെങ്കിലും തുടർനടപടിയുണ്ടായില്ല. കേസിൽ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഡിസംബറിൽ ഇവർ സിറ്റി പൊലീസ് മേധാവിക്കും പരാതി നൽകി. തുടർന്ന് വീണ്ടും ബേപ്പൂർ പൊലീസ് വിളിപ്പിച്ചെങ്കിലും പ്രതിക്കെതിരെ ഇതുവരെയും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.