കോഴിക്കോട്: ഇന്ത്യൻ നാഷനൽ ലീഗ് ദേശീയ നേതൃത്വം സംസ്ഥാന കമ്മിറ്റിക്കെതിരെ സ്വീകരിച്ച ഏകപക്ഷീയമായ നടപടികൾ അംഗീകരിക്കാനാവില്ലെന്ന് നാഷനൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി. ഏകപക്ഷീയവും ജനാധിപത്യവിരുദ്ധവുമായ തീരുമാനങ്ങൾ അടിച്ചേൽപിക്കുന്നത് ദുരുദ്ദേശ്യപരമാണ്. സംസ്ഥാന ഘടകത്തിലെ വിഭാഗീയതക്ക് അറുതിവരുത്താൻ ദേശീയ കമ്മിറ്റിക്ക് കഴിഞ്ഞിട്ടില്ല. ഒരു വിഭാഗത്തിനുവേണ്ടി നിലകൊള്ളുന്ന അഖിലേന്ത്യ കമ്മിറ്റിയുടെ നടപടികൾ മുഴുവൻ പ്രവർത്തകരും തള്ളിക്കളയും. അടുത്ത കാലത്ത് പാർട്ടിയിലേക്കു കടന്നുവന്ന ചിലരുടെ താൽപര്യങ്ങൾക്ക് ദേശീയ നേതൃത്വം വഴങ്ങുകയാണ്. സംസ്ഥാന പ്രസിഡന്റ് പ്രഫ. എ.പി. അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംസ്ഥാന കമ്മിറ്റിയിൽ പൂർണ വിശ്വാസം അർപ്പിക്കുന്നതായും പിന്തുണ പ്രഖ്യാപിക്കുന്നതായും നാഷനൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഷംസീർ കരുവൻതിരുത്തിയും ജനറൽ സെക്രട്ടറി ഒ.പി. റഷീദും വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.