കുറ്റ്യാടി: വിഷുവിന് വിഷരഹിത പച്ചക്കറി എന്ന സന്ദേശവുമായി നടത്തിയ കൃഷി നടീൽ നാടിൻെറ ഉത്സവമായി. സി.പി.എം തളീക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാങ്ങോട്ടുതാഴ വയലിൽ രണ്ടര ഏക്കർ സ്ഥലത്താണ് കൃഷിയിറക്കിയത്. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. റഫീഖ് ചെറുവലത്ത് അധ്യക്ഷത വഹിച്ചു. പുതിയ പറമ്പത്ത് നാരായണൻ, കെ. സുരേഷ്, എം.കെ. ശശി, എ.ഐ. ബാലൻ, പരവൻെറവിട ഹമീദ്, മാണിക്കോത്ത് സലാം, കെ. അജിത്ത്, എൻ.കെ. രജീഷ് കുമാർ എന്നിവർ സംസാരിച്ചു. Photo തളീക്കര ലോക്കൽ കമ്മിറ്റി സംയോജിത പച്ചക്കറികൃഷി കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.