പ്രവാസികളെ ജീവിക്കാനനുവദിക്കാത്ത ക്രൂരത പൊറുക്കാനാവില്ല- പ്രവാസി ലീഗ്

കോഴിക്കോട് : കണ്ണൂരിലെ മാതമംഗലത്ത് പ്രവാസി വ്യാപാരിയുടെ സ്ഥാപനം അടപ്പിച്ച സംഭവം പ്രവാസികളോട് സി.പി.എം കാട്ടുന്ന അനീതിയുടെ തുടർച്ച മാത്രമാണെന്ന് പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി ആരോപിച്ചു. പ്രവാസിയുടെ ഹാർഡ്​ വെയർ ​േഷാപ് സി.പി.എം-സി.ഐ ടി.യു ​ൈകയൂക്കിന്‍റെ പേരിൽ അടക്കാനിടയായതും കടയിൽ നാധനം വാങ്ങാൻ ചെന്ന അഫ്സൽ എന്ന പ്രവാസി ആക്രമിക്കപ്പെട്ടതും പ്രതിഷേധാർഹമാണ്. പ്രവാസികളെ ജീവിക്കാനനുവദിക്കാത്ത ഈ ക്രൂരത പൊറുക്കാനാവില്ല . പ്രസിഡന്‍റ്​ ഹനീഫ മൂന്നിയൂർ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി കെ.പി. ഇമ്പിച്ചി മമ്മു ഹാജി. ഭാരവാഹികളായ കാപ്പിൽ മുഹമ്മദ്​ പാഷ, കെ.സി. അഹമ്മദ്​, ജലീൽ വലിയകത്ത്, പി.എം.കെ. കാഞ്ഞിയൂർ, ഉമയനല്ലൂർ ശിഹാബുദ്ദീൻ , കെ.വി. മുസ്തഫ, കെ.കെ. അലി, കലാപ്രേമി ബഷീർ ബാബു, എൻ.പി. ഷംസുദ്ദീൻ, സലാം വളാഞ്ചേരി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.