വടകരയിൽ ഓട്ടോ ഡ്രൈവർമാർ സമരത്തിലേക്ക്

വടകര: അധിക സീറ്റ് ഘടിപ്പിച്ചുള്ള കോൾടാക്സി സർവിസ് അവസാനിപ്പിക്കുക, ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി അനുവദിച്ച സ്ഥലത്തുനിന്ന് കോൾടാക്സികൾ സർവിസ് നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വടകരയിലെ ഓട്ടോ തൊഴിലാളികൾ സമരത്തിലേക്ക്. സംയുക്ത ട്രേഡ് യൂനിയനുകളുമായി ആലോചിച്ച് പ്രത്യക്ഷ സമര പരിപാടികൾ സംഘടിപ്പിക്കാൻ ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂനിയൻ വടകര ഓട്ടോ സെക്ഷൻ കമ്മിറ്റി തീരുമാനിച്ചു. വടകര പുതിയ സ്റ്റാൻഡ്​, അഞ്ചു വിളക്ക്, അടക്കാതെരു തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് കോൾടാക്സികൾ അനധികൃത സർവിസ് നടത്തുന്നത്. യോഗത്തിൽ സാജിർ കാരാട്ട് അധ്യക്ഷത വഹിച്ചു. എം.പി. സുരേഷ് ബാബു, വേണു കക്കട്ടിൽ, വി. രമേശൻ, എം. പ്രദീപൻ, എ.കെ. പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.