ഭാര്യയുടെ കരൾ സ്വീകരിക്കും മുമ്പേ രവീന്ദ്രൻ യാത്രയായി

ചേമഞ്ചേരി: കരൾ മാറ്റിവെക്കുന്ന ശസ്ത്രക്രിയക്കുവേണ്ട ഒരുക്കം നടക്കുന്നതിനിടെ കാഞ്ഞിലശ്ശേരി കുറ്റിരാരിശ്ശൻകണ്ടി താഴെ രവീന്ദ്രൻ മരണത്തിനു കീഴടങ്ങി. ഗുരുതര കരൾരോഗം പിടിപെട്ട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് ഭാര്യയുടെ കരൾ മാറ്റിവെക്കാനുള്ള ഓപറേഷനും തുടർ ചികിത്സക്കുമായി ചെലവുവരുന്ന 30 ലക്ഷം രൂപ കണ്ടെത്താൻ നാട്ടുകാർ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തിച്ചു വരുകയായിരുന്നു. പെയിൻറിങ് തൊഴിലാളിയായിരുന്ന രവിയുടെ ചെറിയ വരുമാനത്തിലായിരുന്നു കുടുംബം മുന്നോട്ടുപോയിരുന്നത്. കിടപ്പുരോഗികളായ അച്ഛനും അമ്മയും ഭാര്യയും പ്ലസ് ടു വിദ്യാർഥിയായ മകനുമടങ്ങുന്നതാണ് കുടുംബം. രണ്ടു വർഷം മുമ്പ് മഞ്ഞപ്പിത്തം ബാധിച്ചു കിടപ്പിലായപ്പോൾ നടത്തിയ വിദഗ്ധ പരിശോധനയിലാണ് കരൾ രോഗം സ്ഥിരീകരിച്ചത്. ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാമെന്നായിരുന്നു പ്രതീക്ഷ. ഭാര്യ: സതി. മകൻ: ഇന്ദ്രജിത്. പിതാവ്: ചെറിയേക്കൻ. മാതാവ്: കുട്ടിമാത. സഹോദരങ്ങൾ: ശ്രീനിവാസൻ, ചന്ദ്രൻ, സജിത, പരേതനായ ഗോപി. പടം Koy 2 രവീന്ദ്രൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.