കോഴിക്കോട്: വനിത എസ്.ഐയെ 'പൊലീസ് ചട്ടം പഠിപ്പിച്ച' സിവിൽ പൊലീസ് ഓഫിസർക്ക് സ്ഥലം മാറ്റം. ബേപ്പൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ കെ.സി. ഒമേഷിനെയാണ് നാദാപുരം സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് എസ്.ഐ പിടികൂടിയ ഡ്രൈവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടിയിലിരുന്ന സി.പി.ഒയോട് നിർദേശിച്ചെങ്കിലും അനുസരിച്ചില്ല. തുടർന്നാണ് മെമ്മോ നൽകിയത്. ഇതിനുള്ള മറുപടിയിലെ ചില പരാമർശങ്ങളാണ് സ്ഥലം മാറ്റത്തിനിടയാക്കിയത്. പൊലീസ് ചട്ടവും നിയമവുമനുസരിച്ച് കുറ്റകൃത്യം കണ്ടെത്തിയ ഉദ്യോഗസ്ഥൻ തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നായിരുന്നു പൊലീസുകാരൻ മെമ്മോക്കുള്ള മറുപടിയിൽ പറഞ്ഞത്. മാത്രമല്ല സി.പി.ഒ റാങ്കിലുള്ള പാറാവുകാരന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ അധികാരമില്ലെന്നും മറുപടിയിൽ ചൂണ്ടിക്കാട്ടി. മേലുദ്യോഗസ്ഥനെ ബഹുമാനിച്ചില്ലെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.