കണ്ണൂർ: ഫോക്കസ് ഏരിയ വിഷയത്തിൽ സർക്കാറിന്റെ ഭാഗത്തു വന്ന വീഴ്ചകൾ ചൂണ്ടിക്കാണിച്ച അധ്യാപകനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നത് ജനാധിപത്യവിരുദ്ധവും ഫാഷിസ്റ്റ് സമീപനവുമാണെന്ന് കെ.പി.എസ്.ടി.എ ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളുമായി ബന്ധപ്പെട്ട് സർക്കാർ വരുത്തിയ മാറ്റങ്ങൾക്കെതിരെ ഫേസ്ബുക്കിൽ ലേഖനമെഴുതിയ സംഭവത്തിൽ പയ്യന്നൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മലയാളം അധ്യാപകനും എഴുത്തുകാരനുമായ പി. പ്രേമചന്ദ്രനാണ് സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ജില്ല പ്രസിഡന്‍റ് യു.കെ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ. രമേശൻ, ജില്ല സെക്രട്ടറി വി. മണികണ്ഠൻ, ജില്ല ട്രഷറർ സി.വി.എ. ജലീൽ, ആർ.കെ. സദാനന്ദൻ, പി.എം. ദിനേശൻ, രാധാകൃഷ്ണൻ മാണിക്കോത്ത്, എം.കെ. അരുണ, സി.എം. പ്രസീത, എൻ.കെ.എ. ലത്തീഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.