കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിനിരയായ നിക്ഷേപകരുടെ ആക്ഷൻ കമ്മിറ്റി ആരംഭിച്ച അനിശ്ചിതകാല സമരം സ്ഥിരം സമരപ്പന്തലിലേക്ക്. ജ്വല്ലറി ഉടമകളുടെയും മാനേജിങ് ഡയരക്ടറുടെയും പ്രദേശമായ കുളങ്ങരതാഴയിലാണ് വ്യാഴാഴ്ച സ്ഥിരം സമരവേദി തുടങ്ങിയത്. പന്തൽ ഉദ്ഘാടനം ആക്ഷൻ കമ്മിറ്റിയുടെ മുതിർന്ന പ്രവർത്തകൻ മുഹമ്മദലി കണ്ണൻപൊയിൽ നിർവഹിച്ചു. ഇവിടെ സംഘടിച്ചാണ് ഇനി ഉടമകളുടെ വീടുകളിലേക്ക് സമരക്കാർ പുറപ്പെടുക. ആറാം ദിവസമായ വ്യാഴാഴ്ച ഉടമകളിലൊരാളായ കെ.പി. ഹമീദിന്റെ വീട്ടുപടിക്കലാണ് ധർണ നടത്തിയത്. സ്ത്രീകൾ ഉൾപ്പടെയുള്ളവർ നടത്തുന്ന സമരം ഉടമകളുടെയും ബന്ധപ്പെട്ടവരുടെയും കണ്ണു തുറപ്പിക്കുമെന്നാണ് നിക്ഷേപകരുടെ വിശ്വാസം. ജനറൽ കൺവീനർ പി. സുബൈർ കുറ്റ്യാടി, സലാം മപ്പിളാണ്ടി, ഷമീമ ഷാജഹാൻ, പി.കെ. മഹബുബ് , കരീം പുറമേരി, നൗഫൽ എന്നിവർ നേതൃത്വം നൽകി. വെള്ളിയാഴ്ച സി.പി.എം ഏരിയ കമ്മിറ്റി അംഗം എം.കെ. ശശി സമരപ്പന്തൽ സന്ദർശിച്ച് അഭിവാദ്യമർപ്പിച്ചു. Photo: ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപകരുടെ ആക്ഷൻ കമ്മിറ്റി ആരംഭിച്ച സമരപ്പന്തൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.