ടി.സി. ഗോപാലൻ മാസ്റ്ററെ അനുസ്മരണം

ടി.സി. ഗോപാലൻ മാസ്റ്റർ അനുസ്മരണം നാദാപുരം: സി.പി.എം ജില്ല കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂനിയൻ നേതാവും പ്രമുഖ സഹകാരിയുമായിരുന്ന ടി.സി. ഗോപാലൻ മാസ്റ്ററുടെ ഒമ്പതാമത് ചരമവാർഷിക ദിനം ആചരിച്ചു. പ്രഭാതഭേരി, പതാക ഉയർത്തൽ, സ്മൃതിമണ്ഡപത്തിൽ പുഷ്പചക്ര സമർപ്പണം, പുഷ്പാർച്ചന എന്നിവ നടന്നു. സ്മൃതി മണ്ഡപത്തിൽ ജില്ല സെക്രട്ടറി പി. മോഹനൻ, ഏരിയ സെക്രട്ടറി പി.പി. ചാത്തു, ലോക്കൽ സെക്രട്ടറി കെ.പി. കുമാരൻ എന്നിവർ പുഷ്പചക്രം സമർപ്പിച്ചു. അനുസ്മരണ യോഗത്തിൽ എരോത്ത് ഫൈസൽ അധ്യക്ഷത വഹിച്ചു. പി. മോഹനൻ ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.കെ. ദിനേശൻ, കെ.കെ. ലതിക, വി.പി. കുഞ്ഞികൃഷ്​ണൻ, പി.പി. ചാത്തു എന്നിവർ സംസാരിച്ചു. കെ.പി. കുമാരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പടം :cLK Zndm 1: പയന്തോങ്ങിൽ ടി.സി. ഗോപാലൻ മാസ്റ്റർ അനുസ്മരണം പി. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.