രാമനാട്ടുകര പോസ്റ്റ് ഓഫിസിൽ മോഷണ ശ്രമം

രാമനാട്ടുകര: പോസ്റ്റ് ഓഫിസിൽ മോഷണശ്രമം. ഷട്ടറിന്‍റെ പൂട്ടുകള്‍ തകർത്താണ് മോഷണശ്രമം. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണവിവരമറിഞ്ഞത്. മേശവലിപ്പുകളും അലമാരയും തുറന്നു പരിശോധിച്ചനിലയിലാണ്. സേഫ് ലോക്കര്‍ പൊളിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. സി.ഐ ബാലചന്ദ്രൻ, എസ്.ഐമാരായ ശുഹൈബ്, സി.കെ. അരവിന്ദന്‍ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.