കോഴിക്കോട്: മാവൂർ റോഡിൽ ഗെയിൽ പൈപ്പ്‌ലൈൻ കടന്നുപോവുന്ന വഴിയിൽ റോഡ് കുത്തിപ്പൊളിക്കാതിരിക്കാൻ മന്ത്രിയുടെ ഇടപെടൽ. നഗരത്തിൽ മാവൂർ റോഡ് മുതൽ മെഡിക്കൽ കോളജ് വരെ പൊതുമരാമത്ത് വകുപ്പിന്‍റെ കീഴിലുള്ള ഏഴ് കിലോമീറ്റർ റോഡിൽ പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുകയാണ്. എന്നാൽ, പണി പൂർത്തിയാവുമ്പോഴേക്കും ഗെയിൽ പൈപ്പ് ലൈനിനു വേണ്ടി ചിലയിടങ്ങളിൽ കുഴികൾ എടുക്കേണ്ടിവരുമെന്ന കാര്യം ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് മന്ത്രി അടിയന്തരമായി ഇടപെട്ടത്. ചൊവ്വാഴ്ച ഇക്കാര്യം ചർച്ച ചെയ്യാനായി കലക്ടർ ഉൾപ്പെടെയുള്ളവരുടെ പ്രത്യേക യോഗം വിളിച്ചു. പണി പൂർത്തിയായ റോഡ് വെട്ടിപ്പൊളിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്നും ഗെയിലിന്‍റെ ചുമതലയുള്ള അദാനി ഗ്രൂപ്പിനെ ഇക്കാര്യം ബോധ്യപ്പെടുത്തണമെന്നും മന്ത്രി നിർദേശിച്ചു. ഇതിന്‍റെ മേൽനോട്ടത്തിനായി കലക്ടറെ ചുമതലപ്പെടുത്തി. റോഡിനു കേടുപാടുകൾ സംഭവിക്കാത്ത തരത്തിൽ എച്ച്.ഡി.ഡി സംവിധാനം ഉപയോഗിച്ചാണ് ഗെയിൽ പൈപ്പ്‌ലൈൻ പണികൾ നടക്കുന്നതെന്നും ഇത് ഒരു തരത്തിലും പൊതുജങ്ങളെ ബാധിക്കാത്ത തരത്തിൽ പൂർത്തിയാക്കാൻ അദാനി ഗ്രൂപ്പിന് നിർദേശം നൽകുമെന്നും കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.