'അഭിപ്രായ സ്വാതന്ത്ര്യങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ സമ്മതിക്കില്ല'

കക്കോടി: മീഡിയവൺ ചാനലിനെ വിലക്കി ഇല്ലാതാക്കാനുള്ള സംഘ്പരിവാർ അജണ്ടയിൽ പ്രതിഷേധിച്ച് കക്കോടിയിൽ ഫ്രറ്റേണിറ്റി പ്രതിഷേധ പ്രകടനം നടത്തി. എതിർശബ്ദങ്ങളെ തല്ലിത്തകർക്കാനുള്ള ഏതൊരു ശ്രമവും ജനകീയ മുന്നേറ്റത്തിലൂടെ ചെറുത്തു തോൽപിക്കണമെന്നും മാധ്യമസ്വാതന്ത്ര്യത്തെയും ജനാധിപത്യ സ്തംഭങ്ങളെയും ഇല്ലായ്മ ചെയ്യാനുള്ള ഫാഷിസ്റ്റ് അജണ്ട തിരിച്ചറിയണമെന്നും ആഹ്വാനം ചെയ്തു. ഫ്രറ്റേണിറ്റി എലത്തൂർ മണ്ഡലം കൺവീനർ അമീർ അലി കാക്കൂർ, അസി. കൺവീനർ ഹിബ പാലത്ത്, മിൻഹാജ് ചെറുവറ്റ, നജീബ് മേലേടത്ത്, കെ.ടി. റസാഖ്, ഹലീമ, മുസ്​ഫിറ, ജാസിർ പള്ളിപൊയിൽ, ഫസ്​നാദ്, സുഹൈല എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.