മഠംകുന്ന് കോളനിയില്‍ പുതുവെളിച്ചമെത്തിച്ച് കൊടിയത്തൂരിലെ യുവാക്കൾ

കൊടിയത്തൂർ: 40 വര്‍ഷത്തിലധികമായി ദുരിതങ്ങളുടെ കുന്നിന്‍മുകളില്‍ ജീവിതം തള്ളിനീക്കുന്ന നാല്‍പതോളം ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്ന വയനാട്ടിലെ മഠംകുന്ന് കോളനിയില്‍ വൈദ്യുതിയെത്തിച്ച് കൊടിയത്തൂരിലെ ടീം വെൽഫെയർ അംഗങ്ങൾ. പൊളിഞ്ഞുവീഴാറായ പ്ലാസ്റ്റിക് ഷെഡുകളില്‍ പണിയ വിഭാഗക്കാരായ 33 കുടുംബങ്ങളാണ് താമസിക്കുന്നത്. 2021 ഡിസംബറില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല നേതാക്കളുടെയും കൊടിയത്തൂര്‍ ടീം വെല്‍ഫെയര്‍ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കോളനി സന്ദര്‍ശിച്ച് ഏതാനും കുടിലുകള്‍ സൗജന്യമായി വയറിങ്​ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് കണക്​ഷന്‍ ലഭ്യമാക്കുകയായിരുന്നു. കോളനിയിലെ കണ്ണന്റെ വീട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി വയനാട് ജില്ല പ്രസിഡന്റ് വി. മുഹമ്മദ് ഷരീഫ് വൈദ്യുതിവെട്ടം തെളിച്ച് ഉദ്ഘാടനം ചെയ്തു. കൊടിയത്തൂര്‍ പഞ്ചായത്തിലെ ടീം വെല്‍ഫെയര്‍ പ്രവര്‍ത്തകരാണ് മൂന്നുവീടുകള്‍ക്ക്​ സൗജന്യമായി വയറിങ്​ ജോലികള്‍ ഉൾപ്പെടെ പ്രവര്‍ത്തനങ്ങൾ നടത്തിയത്. ടീം വെല്‍ഫെയര്‍ ക്യാപ്റ്റന്‍ ബാവ പവര്‍വേള്‍ഡ്, വൈസ് ക്യാപ്റ്റനും ഇലക്ട്രിക്കല്‍ എൻജിനീയറുമായ കെ.സി. യൂസുഫ്, പി.കെ. അഷ്റഫ്, മുനീര്‍, യൂസുഫ് കമ്പളത്ത് എന്നിവരാണ് വൈദ്യുതീകരണത്തിനായി ആവശ്യമായ ജോലികൾ പൂർത്തിയാക്കിയത്. വെല്‍ഫെയര്‍ പാര്‍ട്ടി വയനാട് ജില്ല ജനറല്‍ സെക്രട്ടറി പി.എച്ച്. ഫൈസല്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഇബ്രാഹിം അമ്പലവയല്‍, മണ്ഡലം വൈസ് പ്രസിഡന്റ് മണി നാരായണന്‍, തിരുവമ്പാടി മണ്ഡലം മീഡിയ സെക്രട്ടറി സാലിം ജീറോഡ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.