ശുദ്ധ ജലക്ഷാമം: പച്ചിലോട്ട് പുതിയ കുടിവെള്ളപദ്ധതി വേണം

- എം. എൽ.എക്ക് നാട്ടുകാർ നിവേദനം നൽകി കൊടുവള്ളി: നഗരസഭയിലെ വാവാട് സൻെറർ പച്ചിലോട് പ്രദേശം ഉൾപ്പെടുന്ന ഭാഗത്ത് കുടിവെള്ളക്ഷാമം. ചൊവ്വരുകണ്ടി, വരലാട്ട്, തരിപ്പക്കണ്ടി, പുത്തൻപീടിക, മൂലയിൽ ഭാഗങ്ങളിലായി എഴുപതിൽപരം കുടുംബങ്ങളാണ് കുടിവെള്ള പ്രശ്നം അനുഭവിക്കുന്നത്. നിലവിൽ മൂലയിൽ ഭാഗത്ത് ഒരു കുടിവെള്ള പദ്ധതി പ്രവർത്തിച്ചു വരുന്നുണ്ട്. വേനലാകുന്നതോടെ പദ്ധതിയുടെ കിണറിൽ വെള്ളം കുറയുന്നതിനാൽ ഗുണഭോക്താക്കളായ കുടുംബങ്ങൾക്ക് വെള്ളം ലഭിക്കുന്നില്ല. കാലപ്പഴക്കം മൂലം ഈ പദ്ധതിയിൽനിന്ന് പുതിയ കണക്ഷൻ നൽകാനും കഴിയുകയില്ല. പുനൂർ പുഴയിൽ പ്രദേശത്ത് നിർമിച്ച തടയണ പ്രയോജനപ്പെടുത്തിയാണ് കിണറുകളിൽ ജലലഭ്യത ഉറപ്പ് വരുത്തിയിരുന്നത്. ഓരോ വർഷവും തടയണക്ക് പുതിയ ചീർപ്പ് സ്ഥാപിക്കേണ്ടതിനാൽ പ്രദേശത്തുകാർക്ക് വലിയൊരു സാമ്പത്തിക ബാധ്യതയാണ് വരുന്നത്. പുതിയ കുടിവെള്ള പദ്ധതി സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. കിണറും ടാങ്കും നിർമിക്കാൻ സ്ഥലമൊരുക്കാൻ കുടുംബങ്ങൾ തയാറാണ്. പദ്ധതിക്ക് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് കാരുണ്യതീരം റസിഡൻസ് അസോസിയേഷ​ന്റെ നേതൃത്വത്തിൽ എം.കെ. മുനീർ എം.എൽ.എക്ക് നിവേദനം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.