കക്കോടി: അംശക്കച്ചേരി-ചെറുകുളം റോഡിലെ നവീകരണ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതിനാൽ പൊടിയിൽ മുങ്ങി യാത്രക്കാരും സമീപവാസികളും. വർഷങ്ങളോളമായി നടക്കുന്ന വീതികൂട്ടൽ, ഓടനിർമാണമടക്കമുള്ള പ്രവൃത്തി മന്ദഗതിയിലാണ് നടക്കുന്നത്. റോഡിന്‍റെ തുടക്കംമുതൽ അവസാനം വരെ പൊടിയിൽ കുളിച്ചാണ് യാത്രചെയ്യേണ്ടത്. വ്യാപാരികളും സമീപവാസികളും പൊടിശല്യം കാരണം ദുരിതമനുഭവിക്കുകയാണ്. നിരവധിതവണ അധികൃതരുമായി ബന്ധപ്പെട്ടിട്ടും നിർമാണപ്രവർത്തനം ഊർജിതമാക്കുന്നില്ലെന്നാണ് ആക്ഷേപം. പ്രശ്നത്തിന് പരിഹാരം ഉടൻ കണ്ടെത്തണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭപരിപാടികളുമായി രംഗത്തിറങ്ങുമെന്നും പ്രദേശവാസികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.