കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

മാവൂർ: കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. മാവൂർ പഞ്ചായത്ത്‌ 11ാം വാർഡിൽ തിരുത്തിയിട്ടുമ്മൽ ഗോപന്റെ കൃഷിയിടത്തിൽ എത്തിയ 60 കിലോ തൂക്കം വരുന്ന കാട്ടുപന്നിയെ എം പാനൽ ഷൂട്ടർ കച്ചേരി സ്വദേശി സി.എം. ബാലനാണ് വെടിവെച്ചുകൊന്നത്. ചൊവ്വാഴ്ച രാവിലെ 11 ഓടെയാണ് വെടിവെച്ചത്. താമരശ്ശേരി ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പഞ്ചായത്ത്‌ അധികൃതരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ജഡം സംസ്കരിച്ചു. സി.എം. ബാലൻ വെടിവെച്ചുകൊല്ലുന്ന 67ാ മത്തെ കാട്ടുപന്നിയാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.