ഫറോക്ക്: മീഡിയവൺ ചാനലിനെതിരെ കേന്ദ്രസർക്കാർ നടപ്പാക്കിയ സംപ്രേഷണവിലക്ക് ജനാധിപത്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് ഫറോക്ക് പൗരാവലി സംഘടിപ്പിച്ച ബഹുജന സംഗമം അഭിപ്രായപ്പെട്ടു. മുനിസിപ്പൽ കൗൺസിലർ കെ.വി. അഷ്റഫ് ഉദ്ഘാടനം ചെയ്തു. പി.സി. അബ്ദു റഹീം അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ മുഖ്യപ്രഭാഷണം നടത്തി. സി.പി.എം ഏരിയ സെക്രട്ടറി പി. രാധാഗോപി, സി.പി.ഐ മണ്ഡലം സെക്രട്ടറി നരിക്കുനി ബാബുരാജ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സാജിദ്, മുസ്ലിം ലീഗ് മുനിസിപ്പൽ വൈസ് പ്രസിഡൻറ് അബ്ദുസ്സമദ് പെരുമുഖം, ഐ.എൻ.എൽ മണ്ഡലം ട്രഷറർ ബഷീർ പാണ്ടികശാല, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻറ് എം.എ. ഖയ്യൂം, സി.എം.പി മണ്ഡലം കമ്മിറ്റി അംഗം മനോജ് ചെറുവണ്ണൂർ, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി റിയാസ് അഹമ്മദ്, യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡൻറ് ഷഫീഖ് അരക്കിണർ, കെ.എൻ.എം മണ്ഡലം പ്രസിഡൻറ് അബൂബക്കർ ഫാറൂഖി, കെ.എൻ.എം മർക്കസ്സുദ്ദഅവ മണ്ഡലം സെക്രട്ടറി വി.സി. അഷ്റഫ് മാസ്റ്റർ, എസ്.എം കേരള മണ്ഡലം സെക്രട്ടറി മുർഷിദ് ഫാറൂഖ് കോളജ്, സോളിഡാരിറ്റി ഏരിയ സെക്രട്ടറി വി.പി. ഇസ്മായിൽ, ജമാഅത്തെ ഇസ്ലാമി ഏരിയ സെക്രട്ടറി നബീൽ ചാലിയം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.