വീട്ടമ്മയുടെ മാല കവരാൻ ശ്രമം

രാമനാട്ടുകര: വീട്ടമ്മയുടെ സ്വർണമാല പിടിച്ചുപറിക്കാൻ ശ്രമം. ബഹളം വെച്ചതിനെ തുടർന്ന് വീട്ടിലുള്ളവർ ഓടിയെത്തിയപ്പോഴെക്കും മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി എട്ടോടെ രാമനാട്ടുകര വ്യാപാര ഭവനു സമീപത്തെ വീട്ടിലാണ് സംഭവം. ബംഗ്ലാവിൽ ഹൗസിൽ സുകുമാരന്റെ വീട്ടിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സുകുമാരന്റെ ഭാര്യ ഗീത (52) വീടിന്റെ അടുക്കള ഭാഗത്തെ മുറിയിലായിരുന്നു. ഈ സമയം അവിടെ എത്തിയ മോഷ്ടാവ് തെരുവ് വിളക്ക് അണക്കുകയും വീടിന്റെ അടുക്കള ഭാഗത്തെ ബൾബ് അഴിച്ചുമാറ്റുകയും ചെയ്താണ് സ്വർണമാല പിടിച്ചുപറിച്ചത്. പിടിവലിക്കിടെ മാല പൊട്ടിച്ചെങ്കിലും വീട്ടമ്മ മുറുകെ പിടിച്ചതിനാൽ മോഷ്ടാവിന് കിട്ടിയില്ല. പിറകെ പിന്തുടർന്ന ഗീതയുടെ മകൻ സുധീഷ് കുമാർ മോഷ്ടാവിനെ പിടികൂടിയെങ്കിലും കുതറി ഓടുകയും സമീപത്തെ മതിൽ ചാടിക്കടന്ന് രക്ഷപ്പെടുകയും ചെയ്തു. മോഷ്ടാവ് വന്ന സൈക്കിളും അതിനു മുകളിൽ ഒരു ഷർട്ടുമുണ്ട്. ഫറോക്ക് പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.