ബഹുജന പ്രതിഷേധ സംഗമം

താമരശ്ശേരി: മീഡിയവൺ സംപ്രേഷണവിലക്കിനെതിരെ താമരശ്ശേരിയിൽ പൗരാവലിയുടെ നേതൃത്വത്തിൽ ബഹുജന പ്രതിഷേധസംഗമം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഉമർ അഹമദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി പി.സി. ഹബീബ് തമ്പി, മുസ്‍ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.പി. ഹാഫിസുറഹ്മാൻ, സി.പി.ഐ ലോക്കൽ സെക്രട്ടറി കെ. സദാനന്ദൻ, ടി.ആർ. ഓമനക്കുട്ടൻ, ജമാഅത്തെ ഇസ്‍ലാമി ജില്ല കമ്മിറ്റി അംഗം ശിഹാബുദ്ദീൻ ഇബ്നുഹംസ, ജനതാദൾ മണ്ഡലം വൈസ് പ്രസിഡൻറ് കെ.വി. സെബാസ്റ്റ്യൻ, ശിഹാബ് വെളിമണ്ണ, ഡോ. യു.കെ. മുഹസിൻ തുടങ്ങിയവർ സംസാരിച്ചു. എം.എ. മുഹമ്മദ് യൂസുഫ് സ്വാഗതവും റാഷി താമരശ്ശേരി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.